പട്‌ന: ഭൂമി തര്‍ക്കത്തിനിടെ സ്ഥലത്തെത്തിയ പൊലിസിന് നേരെയുണ്ടായ അതിക്രമത്തില്‍ വനിത പൊലീസുകാരിയുടെ മുഖത്ത് അമ്പുതുളച്ചുകയറി. സാരമായി പരിക്കേറ്റ യുവതിയെ പൂര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ അരാരിയിലാണ് സംഭവം.
തര്‍ക്കം പരിഹരിക്കാനായി എത്തിയ പൊലീസുകാരെ ഒരു കൂട്ടം നാട്ടുകാര്‍ ആക്രമിക്കിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജോക്കിഹട്ടിലെ മഹല്‍ഗാവ് പൊലീസ് സ്റ്റേഷന് കീഴിലുള്ള പൊഖാരിയ ഗ്രാമത്തില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് അത് തടയാന്‍ എത്തിയതായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
200 അംഗ സംഘം ഭൂമി കൈയേറിയതായണ് പ്രശ്‌നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇത് തടയാന്‍ എത്തിയപ്പോള്‍ ഇവര്‍ അക്രമിക്കുകയായിരുന്നു. അതിനിടെ അക്രമികള്‍ അമ്പെയ്തപ്പോള്‍ മഹല്‍ഗാവ് പൊലീസ് സ്റ്റേഷിനിലെ സബ് ഇന്‍സ്‌പെക്ടര്‍ നുസ്രത് പര്‍വീന്റെ മുഖത്ത് തുളച്ചു കയറി. ആശുപത്രിയില്‍ ചികിത്സയിലുള്ള നുസ്രത്തിന്റെ നില ഗുരുതരമാണെന്നും പൊലീസ് പറയുന്നു. പ്രദേശത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക