കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് ട്രാം സര്‍വീസുകള്‍. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊല്‍ക്കത്തയിലെ കൗതുക കാഴ്ചയാണ്. ഈ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും ഇതുതന്നെ. എന്നാല്‍ 150വര്‍ഷം പഴക്കമുള്ള കൊല്‍ക്കത്തിയലെ ട്രാം സര്‍വീസ് പരിമിതമാക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. ഒറ്റ സ്‌ട്രെച്ചില്‍ മാത്രമായിരിക്കും ഇനി ട്രാം സര്‍വീസ് നടത്തുകയെന്നും മറ്റുള്ള സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തുമെന്ന് പശ്ചിമബംഗാള്‍ ഗതാഗതമന്ത്രി സ്‌നേഹാസിസ് ചക്രബര്‍ത്തി അറിയിച്ചു.
മൈതാന്‍ - എസ്പ്ലനേഡ് സര്‍വീസ് മാത്രമായിരിക്കും നിലനിര്‍ത്തുക. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ട്രാം പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരക്കേറിയ സമയങ്ങളില്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് മെല്ലെ പോകുന്ന ട്രാമുകള്‍ നിലവിലെ സാഹചര്യത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. റോഡില്‍ വാഹനങ്ങളുടെ ഗണ്യമായ വര്‍ധന കാരണം തിരക്ക് വര്‍ധിക്കുകയും ഗതാഗതക്കുരുക്കിന് കാരണമാകുയും ചെയ്യുന്നതിനാല്‍ ഒരേസമയം റോഡിലൂടെ ട്രാമുകളും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ട്രാം സര്‍വിസുമായുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അടുത്ത ഹിയറിങില്‍ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗതക്കുരുക്ക് കാരണം, തിരക്കുള്ള സമയങ്ങളില്‍ ആളുകള്‍ ഓഫീസില്‍ എത്താന്‍ വൈകുന്നില്ലെന്ന് ഉറപ്പാക്കാന്‍, ട്രാമുകള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ചില നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നിരുന്നാലും, മൈതാനത്തിനും എസ്പ്ലനേഡിനും ഇടയില്‍ ഹെറിറ്റേജ് ട്രാമുകള്‍ ഓടും, അതുവഴി ആളുകള്‍ക്ക് സുഖകരവും പരിസ്ഥിതി സൗഹൃദവുമായ സവാരി നടത്താനാകുമെന്നും, മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊല്‍ക്കത്തയില്‍ ട്രാം സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ പല റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ട്രാം സര്‍വീസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കയ്യേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതി വര്‍ധിപ്പിക്കാമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ നഗരത്തില്‍ ട്രാമുകളുടെ വേഗം 20-30 കിലോമീറ്റാണ്. ഇത് നഗരത്തിലെ ശരാശരി വാഹനങ്ങളുടെ വേഗമാണെന്നും നേതാക്കള്‍ പറയുന്നു
1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകള്‍ കൊല്‍ക്കത്തയില്‍ ഓട്ടം തുടങ്ങിയത്. അന്ന് 'കുതിര ശക്തി'യിലായിരുന്നു സവാരി. കഴിഞ്ഞ നൂറ്റാണ്ടില്‍ ഗതാഗത സംവിധാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനാല്‍ ട്രാമുകള്‍ കൊല്‍ക്കയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക