കുട്ടിപ്പോരാളി; സ്വന്തം വിവാഹം തടഞ്ഞ് ഒന്‍പതാം ക്ലാസുകാരി; മാതൃക

കര്‍ഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം.
girl stops own marriage in Karnataka
സ്വന്തം വിവാഹം തടഞ്ഞ് ഒന്‍പതാം ക്ലാസുകാരിപ്രതീകാത്മക ചിത്രം
Published on
Updated on

ബംഗളുരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റ് പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ഒന്‍പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം മോശമാണന്ന് അറിയാമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. കര്‍ഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനകൂല്യങ്ങള്‍ കാരണം അവളെ അമ്മ പഠിക്കാനായി അയച്ചു. എന്നാല്‍ ദാരിദ്രം കാരണം ഒമ്പത് മാതൃസഹോദരന്‍മാരില്‍ 25വയസുളളയാളുമായി അമ്മ മകളുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ഇത് എതിര്‍ത്ത പെണ്‍കുട്ടി സ്വന്തം കാലില്‍ നിലയുറപ്പിച്ച ശേഷമെ വിവാഹം കഴിക്കുകയുള്ളുവെന്ന് അമ്മയെയും അമ്മാവനെയും അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ അമ്മയും അമ്മാവനും മുന്നോട്ടുപോയി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ തന്റെ സ്‌കൂളിലെത്തിയ ബാലാവകാശ കമ്മീഷന്‍ അംഗം ശശിധര്‍ കൊസാംബെ, ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവപ്പെട്ടാല്‍ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെല്ലുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ഥികളെ ഉപദേശിക്കുകയും ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ഇത് ഓര്‍ത്തെടുത്ത പെണ്‍കുട്ടി ശനിയാഴ്ച പെണ്‍കുട്ടി ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഞായറാഴ്ച തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി.

പെണ്‍കുട്ടിയുടെ അമ്മയെയും അമ്മാവനെയും ഗ്രാമത്തിലെ മുതിര്‍ന്നവരെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് അമ്മയെക്കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു. ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിച്ച പെണ്‍കുട്ടിയെ അധികൃതര്‍ അഭിനന്ദിച്ചു.

എല്ലാമാസവും പെണ്‍കുട്ടിക്ക് നാലായിരം രൂപ നല്‍കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റിനോട് ബാലാവാകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. തന്റെ ഗ്രാമത്തെ സഹായിക്കാന്‍ ഒരു പൊലീസ് ഓഫീസര്‍ ആകണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.

girl stops own marriage in Karnataka
തമിഴ്‌നാട്ടില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com