ഗ്വാളിയോര്‍: ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം നടക്കുന്ന ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ. ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ അദ്യ ടി20 മത്സരമാണ് ഒക്ടോബര്‍ ആറിനു നടക്കുന്നത്.
ഗ്വാളിയോറില്‍ നടക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തെ ഹിന്ദുമഹാസഭ എതിര്‍ക്കുകയാണെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരദ്വാജ് പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സര ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അവശ്യസാധനങ്ങള്‍ക്ക് നിരോധനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ലഡുവില്‍ മായം കലര്‍ത്തിയവര്‍ക്കു വധശിക്ഷ നല്‍കണമെന്നും ഭരദ്വാജ് ആവശ്യപ്പെട്ടു.അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളിലും ഈ ലഡ്ഡു വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക