ചെന്നൈ: പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് തമിഴ് സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബര്‍ ക്രം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പഴനി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് സംവിധായകന്റെ പരാമര്‍ശം. പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന മരുന്നു കലര്‍ത്തിയിട്ടുണ്ടെന്നായിരുന്നു പരാമര്‍ശം.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ മോഹന്‍റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, തമിഴ് സംവിധായകനെ ഒരറിയിപ്പും കൂടാതെ അറസ്റ്റ് ചെയ്തതായി ചെന്നൈയിലെ ബിജെപി നേതാവ് അശ്വത്ഥാമന്‍ അല്ലിമുത്തു പറഞ്ഞു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കാരണമെന്താണെന്നും എവിടെയാണ് തടവിലാക്കിയതെന്നും കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അല്ലിമുത്തു എക്‌സില്‍ കുറിച്ചു..
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ന് രാവിലെ ചെന്നൈയിലെ കാസിമേട്ടിലെ വസതിയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നിന്ത്യയിലെ അറിയിപ്പെടുന്ന സംവിധായകനായ മോഹന്‍ ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക