ചെന്നൈ: തമിഴ്‌നാട്ടില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വിദ്യാര്‍ഥിനിയെ ദിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ സഹായം തേടിയ, അവശനിലയിലായ വിദ്യാര്‍ഥിനിയെ ദിണ്ടിഗല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം.തേനിയില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥിനിയെ ദിണ്ടിഗല്‍ ജില്ലയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികള്‍ പിന്നീട് വിദ്യാര്‍ഥിനിയെ ദിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വിദ്യാര്‍ഥിനി പൊലീസിന്റെ സഹായം തേടിയെന്ന് ദിണ്ടിഗല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീപ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദിണ്ടിഗല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക