മുംബൈ: തിരുപ്പതി ലഡ്ഡുവിനെച്ചൊല്ലിയുള്ള വിവാദത്തിനിടയില്‍ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകളില്‍ എലികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ട്രേയില്‍ സൂക്ഷിച്ചിരിക്കുന്ന ലഡ്ഡു പായ്ക്കറ്റുകളില്‍ എലികള്‍ ഉള്ളത് വ്യക്തമായി വിഡിയോയില്‍ കാണാം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കും. പ്രസാദം വൃത്തിയുള്ള സ്ഥലത്താണ് തയ്യാറാക്കുന്നതെന്ന് ഉറപ്പാക്കാന്‍ ക്ഷേത്രം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാത്രമല്ല, നെയ്യും കശുവണ്ടിയും മറ്റ് ചേരുവകളും ആദ്യം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ലാബില്‍ പരിശോധനയ്ക്ക് അയച്ച് അംഗീകാരം ലഭിച്ചതിന് ശേഷമാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ പരിശോധനയും ലാബില്‍ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുപ്പതി ലഡ്ഡു വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വിഡിയോ പുറത്തു വന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക