പൂനെയിലെ ഇവൈ ഓഫിസ് 17 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെ, അന്വേഷണം; റിപ്പോര്‍ട്ട്

സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കമ്പനിക്കെതിരെ പുതിയ തെളിവുകള്‍ പുറത്തുവരുന്നത്.
anna sebastians death EY India's office lacked labour welfare permit
അന്ന സെബാസ്റ്റ്യന്‍എക്സ്
Published on
Updated on

ന്യൂഡല്‍ഹി: മലയാളിയായ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്കെതിരെ കൂടുതല്‍ തെളിവുകള്‍. സംസ്ഥാനതല പെര്‍മിറ്റ് ഇല്ലാതെയാണ് 2007 മുതല്‍ പൂനെയിലെ ഇവൈ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

അമിത ജോലിഭാരമാണ് തന്റെ മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്നയുടെ അമ്മ ഇ വൈ ഇന്ത്യയുടെ ചെയര്‍മാന്‍ രാജീവ് മേമനിക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കമ്പനിക്കെതിരെ പുതിയ തെളിവുകള്‍ പുറത്തുവരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

anna sebastians death EY India's office lacked labour welfare permit
തെറ്റുകാരനാണോ എന്ന് അറിയുന്നത് അദ്ദേഹത്തിന് മാത്രം, എംഎല്‍എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെ; പി കെ ശ്രീമതി

മഹാരാഷ്ട്രയിലെ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ശൈലേന്ദ്ര പോളും സംഘവും ഇവൈയുടെ പൂനെ ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് ഷോപ്പ് ആക്ട് സംബന്ധിച്ച ഗുരുതര വീഴ്ച കണ്ടെത്തിയത്. 'ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്' പ്രകാരമുള്ള ലൈസന്‍സ് ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തൊഴിലാളികളുടെ അവകാശങ്ങള്‍, ജോലി സമയം, ശമ്പളം, സുരക്ഷാ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിലാണ് വരിക.

കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി ഷോപ്പ് ആക്ട് ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലൈസന്‍സിനായി സ്ഥാപനം ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com