സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 മുതല്‍; വിശദാംശങ്ങള്‍

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും
CBSE board exam
ബോര്‍ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞുപ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി വരികയാണ്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും എഴുത്തുപരീക്ഷയാണ്.

മെയ്ന്‍ പരീക്ഷയുടെ ഷെഡ്യൂളിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡേറ്റാഷീറ്റും സിബിഎസ്ഇ പ്രത്യേകം തയ്യാറാക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്നുള്ള എക്‌സാമിനര്‍ ആണ് മേല്‍നോട്ടം വഹിക്കുക. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളിലെ ടീച്ചര്‍മാരുടെ കീഴിലാണ് നടക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cbse.gov.in സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡേറ്റാ ഷീറ്റ് നോക്കാവുന്നതാണ്. ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ് സെക്ഷന്‍ അല്ലെങ്കില്‍ ഹോംപേജിലെ അക്കാദമിക് വെബ്‌സൈറ്റ് ലിങ്ക് എന്നിവ വഴി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കുക.

CBSE board exam
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കൂടി, രാജ്യത്ത് രണ്ടാം സ്ഥാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com