ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് പിറ്റ് ബുള്‍. കുട്ടികളുടെ കരച്ചില്‍ കേട്ട് പാഞ്ഞെത്തിയ വളര്‍ത്തുനായ പാമ്പിനെ കടിച്ച് കുടഞ്ഞു. അഞ്ചുമിനിറ്റ് നേരം നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ പിറ്റ് ബുളിന്റെ ആക്രമണത്തില്‍ പാമ്പ് ചത്തു.
ഝാന്‍സിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. വീടിന് മുന്നില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ, പൂന്തോട്ടത്തിലാണ് പാമ്പ് എത്തിയത്. രാജവെമ്പാലയെ കണ്ടതോടെ കുട്ടികള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി. ഇതിന് പിന്നാലെ കെട്ട് പൊട്ടിച്ച് പാഞ്ഞെത്തിയ പിറ്റ്ബുള്‍ രാജവെമ്പാലയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതാദ്യമായല്ല പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് ജെന്നി എന്ന് പേരുള്ള പിറ്റ് ബുള്‍ വീട്ടുകാരെ രക്ഷിക്കുന്നത് എന്ന് നായയുടെ ഉടമ പറഞ്ഞു. ഇതിനോടകം തന്നെ എട്ടുമുതല്‍ പത്തു പാമ്പുകളെ വരെ ജെന്നി ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് നായയുടെ ഉടമയായ പഞ്ചാബ് സിങ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക