ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജ് പ്രവേശനത്തിന് എന്‍ആര്‍ഐ ക്വാട്ട വിപുലീകരിക്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി. സര്‍ക്കാരിന്റെ നീക്കം തട്ടിപ്പാണെന്നും പണം ഉണ്ടാക്കുന്ന മെഷീന്‍ ആണെന്നും എടുത്തുപറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേയാണ് തീരുമാനം. 'നമ്മള്‍ ഈ എന്‍ആര്‍ഐ ക്വാട്ട ബിസിനസ് ഇപ്പോള്‍ നിര്‍ത്തണം. ഇത് തികഞ്ഞ തട്ടിപ്പാണ്, ഇതാണ് നമ്മള്‍ വിദ്യാഭ്യാസ സമ്പ്രദായത്തോട് ചെയ്യുന്നത്!'- ചന്ദ്രചൂഡ് നിരീക്ഷിച്ചു.
മെഡിക്കല്‍ കോളജ് പ്രവേശനത്തിന് വിദേശത്തുള്ള ഇന്ത്യക്കാരുടെ അകന്ന ബന്ധുക്കളെ കൂടി ഉള്‍പ്പെടുത്തി എന്‍ആര്‍ഐ ക്വാട്ട വിപുലീകരിച്ച് കൊണ്ടാണ് പഞ്ചാബ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. നിലവില്‍ 15 ശതമാനമാണ് എന്‍ആര്‍ഐ ക്വാട്ട. പഞ്ചാബ് സര്‍ക്കാര്‍ തീരുമാനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതിയുടെ നടപടി ശരിവച്ച സുപ്രീം കോടതി പൂര്‍ണമായും നിയമവിരുദ്ധമായ ഒരു കാര്യത്തിന് അംഗീകാരം നല്‍കാനാകില്ലെന്നും പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവരേക്കാള്‍ മൂന്നു മടങ്ങ് ഉയര്‍ന്ന സ്‌കോര്‍ നേടിയ വിദ്യാര്‍ഥികള്‍ക്കു വരെ അവസരം നഷ്ടപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക