ന്യൂഡല്‍ഹി: അഞ്ഞൂറു കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ട്രാവല്‍ കമ്പനിയായ കോക്‌സ് ആന്‍ഡ് കിങ്‌സിന്റെ പ്രമോട്ടര്‍മാര്‍ക്കെതിരെ സിബിഐ കേസെടുത്തു. യെസ് ബാങ്കില്‍ വ്യാജ വിവരങ്ങള്‍ നല്‍കി വായ്പ സംഘടിപ്പിച്ചെന്നാണ് കേസ്.
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം മുംബൈ പൊലീസില്‍ നിന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. കോക്‌സ് ആന്‍ഡ് കിങ്‌സ് പ്രമോട്ടര്‍മാരായ അജയ് അജിത് പീറ്റര്‍ കേര്‍ക്കര്‍, ഉഷാ കേര്‍ക്കര്‍, സിഎഫ്ഒ അനില്‍ ഖണ്ഡേവാള്‍, ഡയറക്ടര്‍മാരായ മഹാലിംഗ നാരായണ്‍, പേസി പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഇവര്‍ 525 കോടിയുടെ വായ്പ നേടിയെന്നാണ് യെസ് ബാങ്ക് പരാതിയില്‍ പറയുന്നത്. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരവും അഴിമതി വിരുദ്ധ നിയമപ്രകാരവുമാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക