ന്യൂഡല്‍ഹി: പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പതിനഞ്ചു മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് സെന്തില്‍ ബാലാജിക്കു ജാമ്യം ലഭിക്കുന്നത്.
വിചാരണ വൈകുന്നെന്ന് ചൂണ്ടിക്കാട്ടി, ജസ്റ്റിസുമാരായ അഭയ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സെന്തില്‍ ബാലാജിക്കു ജാമ്യം നല്‍കിയത്. സെന്തില്‍ ബാലാജി ആഴ്ചയില്‍ രണ്ടു ദിവസം ഇഡി ഓഫിസില്‍ ഹാജരാവണമെന്നും പാസ്‌പോര്‍ട്ട് കൈമാറണമെന്നും ജാമ്യ വ്യവസ്ഥകളായി കോടതി നിര്‍ദേശിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സെന്തില്‍ ബാലാജി സുപ്രീം കോടതിയെ സമീപിച്ചത്. എഐഎഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് പണം തട്ടിപ്പു നടത്തിയെന്ന കേസില്‍ 2023 ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 2018ല്‍ ഡിഎംകെയില്‍ ചേര്‍ന്ന സെന്തില്‍ ബാലാജി 2021ല്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റിരുന്നു. ഇഡി കേസിനെത്തുടര്‍ന്നാണ് രാജിവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക