ചെന്നൈ: മൃഗങ്ങള്‍ക്ക് അവകാശങ്ങളൊന്നുമില്ലെങ്കിലും അവയ്ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ നിന്ന് വൈദ്യുതി ചോര്‍ന്ന് കുളത്തില്‍ നിന്ന പശു ചത്തതില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ആണ് ഹര്‍ജി പരിഗണിച്ചത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം പശുക്കളുടെ സ്വാഭാവിക ആയുസ് കുറഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി പറഞ്ഞു. തെരുവുകള്‍ മാലിന്യമുക്തമാക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ബാധ്യതയുണ്ടെന്നും തെറ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി വിധി പറയുമ്പോള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ കേസില്‍ പശു വൈദ്യുതാഘാതമേറ്റാണ് ചത്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പശു ചത്തത് വൈദ്യുതാഘാതമേറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എട്ട് ആഴ്ചയക്കകം ഹര്‍ജിക്കാരന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക