ഇന്ത്യയില്‍ താമസിക്കുന്നതിന് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു; ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

ഇന്ത്യയില്‍ താമസിക്കുന്നതിന് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍
Bangladeshi Adult Actor Arrested
റിയ ബര്‍ദെഎക്സ്
Published on
Updated on

മുംബൈ: ഇന്ത്യയില്‍ താമസിക്കുന്നതിന് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍. ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെയെ ഹില്‍ ലൈന്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

താനെ ജില്ലയിലെ അംബര്‍നാഥില്‍ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടി കുടുങ്ങിയത്. അന്വേഷണത്തില്‍ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ മൂന്ന് കൂട്ടാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാന്‍ വേണ്ടി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കിയത് എന്ന് കണ്ടെത്തി. റിയയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ 1946 ലെ ഫോറിനേഴ്സ് ആക്ട് സെക്ഷന്‍ 14(എ) പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ഹില്‍ ലൈന്‍ പൊലീസ് കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ഖത്തറിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Bangladeshi Adult Actor Arrested
'പക്ഷപാതപരം', സിബിഐ അന്വേഷണത്തിന് അനുമതി പിന്‍വലിച്ച് കര്‍ണാടക; സിദ്ധരാമയ്യ പ്രൊഫഷണല്‍ കള്ളനെന്ന് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com