സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ 'ബലി' കൊടുത്തു; ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി
UP Class 2 Boy "Sacrificed" For School's "Success"
കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരൻ, അറസ്റ്റിലായ പ്രതികൾഎക്സ്
Published on
Updated on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. സ്‌കൂളിന്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി അധികൃതര്‍ കുട്ടിയെ 'ബലി' നല്‍കുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ഹാത്രാസ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് വിജയം കൊണ്ടുവരാന്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേലിന്റെ പിതാവ് കൂടോത്രത്തില്‍ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കൂളിന് പുറത്ത് കുഴല്‍ക്കിണറിന് സമീപം വെച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് രണ്ടാം ക്ലാസുകാരനെ അവിടെ വച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ പ്രതികള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി. പ്രതികള്‍ സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ 'ബലി കൊടുക്കാന്‍' ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. മകന് അസുഖം ബാധിച്ചതായി തിങ്കളാഴ്ച സ്‌കൂള്‍ മാനേജ്മെന്റ് തന്നെ വിളിച്ച് അറിയിച്ചതായി വിദ്യാര്‍ഥിയുടെ പിതാവ് കൃഷന്‍ കുശ്വാഹ നല്‍കിയ പരാതിയില്‍ പറയുന്നു. കുശ്വാഹ സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂള്‍ ഡയറക്ടര്‍ മകനെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. പിന്നീട് ബാഗേലിന്റെ കാറില്‍ നിന്നാണ് മകന്റെ മൃതദേഹം കണ്ടെടുത്തത്.

UP Class 2 Boy "Sacrificed" For School's "Success"
'സ്‌നേഹിച്ചിട്ടും അവള്‍ ചൂഷണം ചെയ്തു, വകവരുത്തിയത് തന്നെ കൊല്ലാന്‍ നോക്കിയപ്പോള്‍': പ്രതിയുടെ ഡയറിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com