ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയുന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനു വീടു കണ്ടെത്താന്‍ എഎപിയുടെ തീവ്ര ശ്രമം. നിയമസഭാ മണ്ഡലമായ ന്യൂഡല്‍ഹിക്ക് സമീപമുള്ള സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. അതിനാല്‍ മണ്ധലത്തില്‍ തന്നെ കെജരിവാള്‍ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാര്‍ട്ടി കണക്കൂകുട്ടുന്നത്.
ഈ മാസം ആദ്യമാണ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുന്ന നവരാത്രി ഉത്സവ വേളയില്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജനതാ കി അദാലത്തില്‍ കെജരിവാള്‍ അറിയിച്ചിരുന്നു.
എഎപി ദേശീയ കണ്‍വീനറായ അരവിന്ദ് കെജരിവാള്‍ ഇനി മുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. എഎപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ മുന്‍ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഫന്‍സ് കോളനി, പിതാംപുര, ജോര്‍ ബാഗ്, ചാണക്യപുരി, ഗ്രേറ്റര്‍ കൈലാഷ്, വസന്ത് വിഹാര്‍, ഹൗസ് ഖാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും മുന്‍ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നയാളെന്ന നിലയില്‍ ഔദ്യോഗിക വസതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയും മക്കളും പ്രായമായ മാതാപിതാക്കളും ഉള്‍പ്പെടെയുള്ള കുടുംബത്തിനൊപ്പമാണ് കെജരിവാള്‍ താമസിക്കുന്നത്.
ഹരിയാന സ്വദേശിയായ കെജരിവാള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉത്തര്‍പ്രദേശിലെ കൗശാമ്പി എന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. 2013ല്‍ ആദ്യമായി ഡല്‍ഹി മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയിലെ തിലക് ലെയ്‌നിലെ ബംഗ്ലാവിലേയ്ക്ക് മാറി. 2015ല്‍ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫള്ാഗ് സ്റ്റാഫ് റോഡിലെ വസതിയിലേയ്ക്ക് മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക