വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ല: ബോംബെ ഹൈക്കോടതി

ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് പ്രതി ചേര്‍ത്തയാളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ജഡ്ജ് മനീഷ് പിതാലെയുടെ നിരീക്ഷണം.
bombay high court
ബോംബെ ഹൈക്കോടതിഎഎന്‍ഐ
Published on
Updated on

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് പ്രതി ചേര്‍ത്തയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മനീഷ് പിതാലെയുടെ നിരീക്ഷണം.

bombay high court
ഭീകരാക്രമണ ഭീഷണി; മുംബൈ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം; സുരക്ഷ ശക്തമാക്കി

പരാതിക്കാരി വിവാഹിതയായതിനാല്‍ പ്രതി ചേര്‍ത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് നിലനില്‍ക്കില്ല. ഭീഷണിപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് വിശാല്‍ നാഥ് ഷിന്‍ഡെ എന്നയാള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹിതനായ ഷിന്‍ഡെ താനുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷം ഒരു ലോഡ്ജില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ചതായി തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോടതി വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഷിന്‍ഡെയ്ക്ക് വേണ്ടി അഭിഭാഷകരായ നാഗേഷ് സോമനാഥ് ഖേദ്കര്‍, ശുഭം സാനെ എന്നിവര്‍ ഹാജരായി.ബല്‍രാജ് ബി കുല്‍ക്കര്‍ണിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com