'മോദിയെ താഴെയിറക്കുന്നതുവരെ ജീവനോടെയുണ്ടാകും': പ്രസം​ഗത്തിനിടെ ഖാർ​ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം- വിഡിയോ

ജമ്മു കശ്മീരിലെ കത്വയിൽ പ്രസം​ഗിക്കുന്നതിന് ഇടയിലാണ് ഖാർ​ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
Mallikarjun Kharge
മല്ലികാർജുൻ ഖാർഗെവിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

കത്വ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കത്വയിൽ പ്രസം​ഗിക്കുന്നതിന് ഇടയിലാണ് ഖാർ​ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. പ്രസം​ഗം തുടരുന്നതിനിടെ ഖാർ​ഗെയ്ക്ക് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇത് മനസിലാക്കിയ മറ്റ് നേതാക്കൾ അദ്ദേഹത്തെ താങ്ങുകയും വെള്ളം നൽകുകയായിരുന്നു. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ മോദിയെ അധികാരത്തിൽ നിന്ന് മാറ്റുന്നതുവരെ താൻ ജീവനോടെയുണ്ടാകുമെന്നും തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ താൻ ജീവനോടെ ഉണ്ടാകും.’- ഖാർകെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com