ന്യൂഡല്‍ഹി: സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഇന്നും നാളെയുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള നടപടികളാകും കേന്ദ്രക്കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക. സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണോ എന്നതില്‍ തീരുമാനമുണ്ടായേക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇടക്കാല ജനറല്‍ സെക്രട്ടറിയെ നിയമിക്കണമെന്ന വാദം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഒരു പി ബി അംഗത്തിന് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും സജീവമായിട്ടുണ്ട്. പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയേക്കുമെന്നാണ് സൂചന.
യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി സെന്ററാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ നീക്കങ്ങള്‍ സിപിഎം നിരീക്ഷിച്ചു വരികയാണ്. അന്‍വറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രക്കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം വിശദീകരിക്കും. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ അന്‍വറിന്റെ നീക്കം കാരണമായേക്കുമോയെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന് ആശങ്കയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക