വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

തേജസ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കുന്നതില്‍ അമര്‍ പ്രീത് സിങ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്
Amar Preet Singh
അമർ പ്രീത് സിങ് ചുമതലയേൽക്കുന്നു എക്സ്
Published on
Updated on

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വിരമിച്ച ഒഴിവിലാണ്, വ്യോമസേന ഉപമേധാവിയായ എ പി സിങ് വ്യോമസേനാധിപനായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ അമര്‍ പ്രീത് സിങ് സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി' യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ സിങുമുണ്ടായിരുന്നു. 1984 ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്.

Amar Preet Singh
സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് (സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്), ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ ഫ്‌ലൈറ്റ് ടെസ്റ്റ് സെന്ററിന്റെ പ്രൊജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. തേജസ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കുന്നതില്‍ അമര്‍ പ്രീത് സിങ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com