500 രൂപയുടെ നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍; 1.6 കോടി വ്യാജ കറന്‍സി പിടിച്ചെടുത്തു; എന്തുംസംഭവിക്കാമെന്ന് നടന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്.
Anupam Kher's face on fake currency notes
വ്യാജ അഞ്ഞൂറിന്റെ നോട്ട് കെട്ട്- അനുപം ഖേര്‍എക്‌സ്‌
Published on
Updated on

അഹമ്മദാബാദ്: മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. 1.6 കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകളിലാണ് അനുപംഖേറിന്റെ ചിത്രം പതിച്ച് കളളനോട്ടുകള്‍ ഇറക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്.

ഗുജറാത്തിലെ അഹമ്മദാബാദിലെ വ്യാപാരിക്കാണ് 2100 ഗ്രാം സ്വര്‍ണത്തിനുപകരം 1.3 കോടി രൂപയുടെ കള്ളനോട്ടുകള്‍ നല്‍കിയത്. 500 രൂപയുടെ 26 കെട്ടുകളാണ് തട്ടിപ്പുസംഘം വ്യാപാരിക്ക് നല്‍കിയത്. നോട്ട് എണ്ണിത്തുടങ്ങിയപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേര്‍ ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനോടകം തട്ടിപ്പ് സംഘം സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ അന്വേഷണം അന്വേഷണം ആരംഭിച്ചതായി സൂറത്ത് കമ്മീഷ്ണര്‍ രാജ്ദീപ് നുകും അറിയിച്ചു. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫര്‍സി' സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളപ്പണം നിര്‍മിച്ച് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വ്യാജ കറന്‍സി നിര്‍മാണ യൂണിറ്റ് പിടികൂടിയിരുന്നു. കേസില്‍ നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു.

അതേസമയം, തന്റെ ചിത്രമുള്ള കള്ളനോട്ടുകള്‍ കണ്ട് അനുപംഖേര്‍ അത്ഭുതവും അമ്പരപ്പും പ്രകടിപ്പിച്ചു. തന്റെ ചിത്രമുള്ള വ്യാജനോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. '500 രൂപ നോട്ടുകളില്‍ ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് പകരം എന്റെ ഫോട്ടോ? എന്തും സംഭവിക്കാം എന്നുപറഞ്ഞായിരുന്നു താരം ചിത്രം പങ്കുവച്ചത്. കങ്കണ നായികിയാകുന്ന 'എമര്‍ജന്‍സി' അനുപം ഖേറിന്റെ പുതുതായി തീയേറ്ററുകളിലെത്തുന്ന ചിത്രം. കൂടാതെ മഹിമ ചൗധരിക്കൊപ്പം സിഗ്നേച്ചറിലും താരം പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.

Anupam Kher's face on fake currency notes
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com