ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഓംലെറ്റിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ യുവതിയ്ക്ക് പിന്തുണയറിയിച്ച് നടൻ അനുപം ഖേർ. ഓംലെറ്റിൽ പാറ്റയെ കണ്ടെത്തിയത് ചൂണ്ടിക്കാണിച്ചു കൊണ്ട് സുയേഷ സാവന്ത് എന്ന യുവതി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. സംഭവത്തിൽ ഉചിതമായ നടപടിയെടുക്കണമെന്നും നടൻ എക്സിൽ കുറിച്ചു.
ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് രണ്ടു വയസുള്ള കുട്ടിക്കൊപ്പം പോവുകയായിരുന്നു സുയേഷ സാവന്ത്. യാത്രയ്ക്കിടെയാണ് കുഞ്ഞിനു വേണ്ടി ഓംലെറ്റ് ഓർഡർ ചെയ്തത്. കുട്ടി ഓംലെറ്റ് ഏകദേശം പകുതി കഴിച്ചു കഴിഞ്ഞപ്പോഴാണ് ഭക്ഷണത്തിനുള്ളിൽ പാറ്റയെ കണ്ടതെന്ന് സുയേഷ എക്സിൽ പോസ്റ്റ് ചെയ്തു. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും യുവതി പറഞ്ഞു.
ഭക്ഷണത്തിന്റെ വിഡിയോയും ചിത്രങ്ങളും സഹിതമായിരുന്നു യുവതിയുടെ പോസ്റ്റ്. ഈ പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. "പ്രിയപ്പെട്ട എയർ ഇന്ത്യയ്ക്ക്, എയർ ഇന്ത്യ ഉൾപ്പെടെ ഇന്ത്യയെക്കുറിച്ചുള്ള എന്തും എനിക്കിഷ്ടമാണെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം. അനുപം ഖേർ ആക്ടർ പ്രിപ്പയേഴ്സിലെ എന്റെ പൂർവവിദ്യാർഥിയാണ് സുയേഷ സാവന്ത്. എടുത്തുചാടി പരാതി പറയുന്ന ആളല്ല ഇവർ. സ്വന്തം കുഞ്ഞിന് ഇങ്ങനെ സംഭവിച്ചതിനാൽ വലിയ മാനസികാഘാതത്തിലൂടെ കടന്നുപോയിരിക്കും അവർ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാനുഷികമായി സംഭവിക്കുന്ന പിശകാണിതെന്ന് ഞാൻ മനസിലാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നാണെന്നാണ് എയർ ഇന്ത്യയേക്കുറിച്ച് ഞാൻ വിശ്വസിക്കുന്നത്. സുയേഷയുടെ വിശ്വാസം വീണ്ടെടുക്കാൻ അവരുടെ മടക്കയാത്ര സുഖകരവും സവിശേഷവുമാക്കാനുള്ള നടപടികൾ വിമാനക്കമ്പനി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു"വെന്നാണ് അനുപം ഖേർ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക