
ലോകമെങ്ങും ഗിബ്ലി ട്രെന്‍ഡിനൊപ്പമാണ്. നിരവധി ആളുകള്‍ അവരുടെ ഫോട്ടോകള്‍ പ്രിയപ്പെട്ട ഫോട്ടോകള്‍ ഗിബ്ലിയാക്കി മാറ്റി ട്രെന്‍ഡിനൊപ്പം പോവുകയാണ്. അതിനിടയിലാണ് ഒരു ദന്തഡോക്ടറുടെ വ്യത്യസ്തമായ ഗിബ്ലി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്.
യഥാര്‍ഥ ഫോട്ടോയില്‍ ഡോ.സ്‌നിഗ്ധ ശര്‍മ താടിയില്‍ കൈകള്‍ ഊന്നി ചിരിച്ചുകൊണ്ടിരിക്കുന്നതാണ് ഉള്ളത്. എന്നാല്‍ ഗിബ്ലി ഇമേജിലേയ്ക്ക് വന്നപ്പോഴേയ്ക്കും അവര്‍ക്ക് മൂന്ന് കൈകളാണുള്ളത്. ഒരു കൈയില്‍ ഐസ്‌ക്രീമും മറ്റ് രണ്ട് കൈകള്‍ താടിയ്ക്ക് താഴെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഇമേജാണ് ചാറ്റ് ജിപിടിയില്‍ നിന്നും കിട്ടിയത്. മൂന്ന് കൈകളുള്ള വിചിത്രമായ ഇമേജ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ രസകരമായ ഈ ചിത്രം ഇവിടെ ഷെയര്‍ ചെയ്യുകയാണെന്നും പറഞ്ഞുകൊണ്ടാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.
ചാറ്റ് ജിപിടി 4 ഒ-യിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കുവാനും ജാപ്പനീസ് അനിമേഷന്‍ സ്റ്റൈലിലേയ്ക്ക് ചിത്രങ്ങള്‍ മാറ്റാനും സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതൊരു പുതിയ ട്രെന്‍ഡായി മാറുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക