
ന്യൂഡല്‍ഹി: ജെഡിയു വഖഫ് ബില്ലിനെ പിന്തുണച്ചതോടെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്ന വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായി. വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കുന്നുവെന്നാണ് രാജിവ്യക്തമാക്കുന്നത്.
പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസനാണ് ഏറ്റവും അവസാനമായി രാജിവച്ചത്. ജെഡിയു ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, അലിഗഡില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദിഖി, ഭോജ്പൂരില്‍ നിന്നുള്ള മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് കാസിം അന്‍സാരി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
വഖഫ് ബില്ലിനെ പാര്‍ട്ടി പിന്തുണച്ചതോടെ പാര്‍ട്ടിയില്‍ മുസ്ലീങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്ന് ഹസന്‍ തന്റെ രാജിക്കത്തില്‍ പറയുന്നു. പാര്‍ട്ടി മതേതര പ്രതിച്ഛായ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുസ്ലീങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് നിന്നതെന്നും നിതീഷ് കുമാറിന് അയച്ച രാജിക്കത്തില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക