
ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ശുചിമുറിയില്‍ വച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹയാത്രികന്‍ ബലാത്സംഗത്തിനിരയാക്കി. വ്യഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുപതുകാരനായ പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
ഹൈദരാബാദിനും സെക്കന്തറാബാദിനു ഇടയില്‍ വച്ചാണ് സംഭവമെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പുലര്‍ച്ചെ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി അവളെ പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിതിന് പിന്നാലെ പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിന് ഇരായായ വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെ ട്രെയിനലെ മറ്റുയാത്രക്കാര്‍ പ്രതിയെ പിടികൂടുകയും റെയില്‍വേ പൊലീസിന് കൈമാറുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക