
ചെന്നൈ: ത്രിഭാഷ നയത്തില്‍ തമിഴ്‌നാടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട് നേതാക്കളില്‍ നിന്ന് പതിവായി കത്തുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയിലൊന്നിലും ഒരു നേതാക്കളും തമിഴില്‍ ഒപ്പിടാറില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനത്തിനുമായി രാമേശ്വരത്തെത്തിയപ്പോഴാണ് വിമര്‍ശനം.
തമിഴ്നാട്ടിലെ ചില നേതാക്കളില്‍ നിന്ന് കത്തുകള്‍ ലഭിക്കുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. അവരില്‍ ആരും തമിഴില്‍ ഒപ്പിടാറില്ല. തമിഴിനെക്കുറിച്ച് ശരിക്കും അഭിമാനിക്കുന്നുണ്ടെങ്കില്‍, എല്ലാവരും കുറഞ്ഞത് തമിഴില്‍ ഒപ്പിടണം. അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളിലും തമിഴ് ഭാഷയും തമിഴ് പൈതൃകവും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തോടും മണ്ഡല പുനര്‍നിര്‍ണയ നിലപാടിലും മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെക്കും ശക്തമായ എതിര്‍പ്പാണുള്ളത്. കേന്ദ്ര സംസ്ഥാന തര്‍ക്കങ്ങള്‍ക്കിടയില്‍ പുതിയ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്റ്റാലിന്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക