Bombay High Court| 'പല്ല് മാരകായുധമല്ല'; നാത്തൂന്‍ കടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരി തന്നെ കടിച്ചതിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കുകയായിരുന്നു
highcourt verdict
ഹൈക്കോടതിപ്രതീകാത്മക ചിത്രം
Updated on

മുംബൈ: മനുഷ്യന്റെ പല്ലുകളെ മാരാകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവിന്റെ സഹോദരി കടിച്ച് പരുക്കേല്‍പ്പിച്ചെന്ന യുവതിയില്‍ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം നിസാരമായ കടിയേറ്റ പാടുള്‍പ്പെടെ പരിക്ക് മാത്രമാണ് പരാതിക്കാരിക്കുള്ളത് എന്ന് കോടതി ചൂണ്ടിക്കാട്ടി. 2020 നടന്ന സംഭവമാണ് കേസിന് ആധാരം. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരി തന്നെ കടിച്ചതിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കുകയായിരുന്നു.

പരാതി പ്രകാരം പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. മാരകായുധങ്ങളുമായി ആക്രമിക്കുക, പരുക്കേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഈ സംഭവത്തിലാണ് ഇപ്പോള്‍ മനുഷ്യന്റെ പല്ലുകള്‍ മാരകായുധം അല്ലെന്നും ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭാ കന്‍ഗാവാഡി, സഞ്ജയ് ദേശ്മുഖ് എന്നിവര്‍ വ്യക്തമാക്കുന്നു.

ഐപിസി 324 പ്രകാരം മാരകായുധം കൊണ്ടുള്ള ആക്രമണം എന്നാല്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന നിലയിലുള്ള എന്തെങ്കിലും വസ്തുവുമായുള്ള ആക്രമണമാണ്. മറ്റൊരാളെ കടിക്കുന്ന് ഇത്തരത്തില്‍ ഗുരുതരമായ ഒന്നല്ല. സെക്ഷന്‍ 324 പ്രകാരമുള്ള കുറ്റകൃത്യം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രതിയെ വിചാരണ നേരിടാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com