ന്യൂഡല്‍ഹി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ബെല്‍ജിയത്തില്‍ വച്ച് അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സിബിഐ - ഇഡി സംഘം അടുത്ത ദിവസം ബെല്‍ജിയത്തിലേക്ക് തിരിക്കും. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നവശ്യപ്പെട്ട് ചോസ്കിയുടെ അഭിഭാഷകന് ഈയാഴ്ച ബെല്‍ജിയം കോടതിയെ സമീപിക്കും.വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ക്യാംപസിലെ സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് നടപടി..കാസര്‍കോട്: ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം..ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവര്‍ത്തക വിഭാഗങ്ങളും സ്ഥലത്തെത്തി ആശുപത്രിയില്‍ നിന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്..ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന് ഋഷഭ് പന്ത് ഫോമിലെത്തിയ മത്സരത്തില്‍, ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെ ഫിനിഷിങ് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയം. 11 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത ധോനിയുടെയും, 37 പന്തില്‍ 43 റണ്‍സുമായി ഉറച്ച പിന്തുണ നല്കിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 166 റണ്‍സ്. മൂന്ന് പന്ത് ബാക്കി നില്‍ക്കെ ചെന്നൈയുടെ വിജയം അഞ്ച് വിക്കറ്റിനായിരുന്നു..സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക