നോയിഡയില്‍ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി, സന്ദേശം ലഭിച്ചത് ഇ-മെയില്‍ വഴി; പരിഭ്രാന്തി

നോയിഡയിലെ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
Several schools in Noida receive bomb threats, police start investigation
നോയിഡയില്‍ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: നോയിഡയിലെ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ മാതാപിതാക്കളെ സ്‌കൂളുകളിലേക്ക് വിളിക്കുകയും വിദ്യാര്‍ഥികളെ വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2024 ഡിസംബറിന്റെ തുടക്കത്തില്‍, നോയിഡയിലെ സെക്ടര്‍ 126 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോട്ടസ് വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിനും സമാനമായ നിലയില്‍ സന്ദേശം ലഭിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ബോംബ് ഉപയോഗിച്ച് സ്‌കൂള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. രാവിലെ സ്‌കൂളിലെത്തി പ്രിന്‍സിപ്പല്‍ ഇ-മെയില്‍ തുറന്നുനോക്കിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അന്നും പരിഭ്രാന്തരായ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്‌കൂളില്‍ ഏകദേശം 2 മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com