
ചെന്നൈ: ജനസംഖ്യാനുപാതത്തിലുള്ള ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയത്തില്‍ കുടുംബാംസൂത്രണത്തെ പരാമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കുടുംബാസൂത്രണം കാര്യക്ഷമായി നടപ്പാക്കിയതിനാല്‍ തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയാന്‍ ഇടയുണ്ടെന്നാണ് സ്റ്റാലിന്റെ നിലപാട്.
കുടുംബാസൂത്രണം കൃത്യമായി പാലിച്ചതിനാല്‍, അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ ഭാഗമായി പാര്‍ലമെന്ററി സീറ്റുകളുടെ എണ്ണം കുറയ്‌ക്കേണ്ട സാഹചര്യമുണ്ടെന്നാണ് സ്റ്റാലിന്റെ പ്രതികരണം . നേരത്തെയും ഇതേവിഷയത്തില്‍ സ്റ്റാലിന്‍ നടത്തിയ പ്രതികരണം ചര്‍ച്ചായിരുന്നു. ലോക്സഭാ പരിധി നിര്‍ണ്ണയം ആളുകളെ കൂടുതല്‍ കുട്ടികളെ കുറിച്ച് ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. തമിഴ് പഴഞ്ചൊല്ലിനെ ആടിസ്ഥാനമാക്കിയായിരുന്നു ഈ പ്രതികരണം.
മുതിര്‍ന്ന ഡിഎംകെ പ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുത്ത സ്റ്റാലിന്‍ നവദമ്പതികള്‍ക്ക് നല്‍കിയ ആശംസയും വലിയ ശ്രദ്ധ നേടിയിരുന്നു. കുട്ടികള്‍ക്ക് ശരിയായ തമിഴ് പേരുകള്‍ നല്‍കണം എന്നായിരുന്നു സ്റ്റാലിന്റെ നിര്‍ദേശം.
ത്രിഭാഷ വിഷയത്തില്‍ ഇതിനോടകം കേന്ദ്രത്തോട് കടുത്ത ഭിന്നത പുലര്‍ത്തിപോരുന്ന തമിഴ്‌നാട് ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയത്തില്‍ ഉള്‍പ്പെടെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയേക്കും എന്ന സൂചന കൂടിയാണ് സ്റ്റാലിന്റെ പ്രതികരണം നല്‍കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. 39 സീറ്റുകളാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്. ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം നടപ്പായാല്‍ തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക