ഹോണ്‍ മുഴക്കിയതിനെച്ചൊല്ലി തര്‍ക്കം, പാലത്തിനു നടുവില്‍ വച്ച് കൊമ്പുകോര്‍ത്ത്‌ ബാബുല്‍ സുപ്രിയോയും അഭിജിത് ഗംഗോപാധ്യായയും

പരസ്പരം മോശം ഭാഷ ഉപയോഗിച്ചു അധിക്ഷേപിച്ചുവെന്നാണ് ഇരുവരുടേയും ആരോപണം.
ബാബുല്‍ സുപ്രിയോ, അഭിജിത്ത് ഗംഗോപാധ്യായ
ബാബുല്‍ സുപ്രിയോ, അഭിജിത്ത് ഗംഗോപാധ്യായ
Updated on

കൊല്‍ക്കത്ത: കാറിന്റെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ പശ്ചിമബംഗാള്‍ മന്ത്രി ബാബുല്‍ സുപ്രിയോയും ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായയും തമ്മില്‍ വാക്ക് തര്‍ക്കം. ഹൂഗ്ലി നദിക്ക് കുറുകെയുള്ള വിദ്യാസാഗര്‍ പാലത്തിന് മുകളില്‍വെച്ചാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടിയത്. വാഹനം റോഡില്‍ നിര്‍ത്തിയാണ് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്. പരസ്പരം മോശം ഭാഷ ഉപയോഗിച്ചു അധിക്ഷേപിച്ചുവെന്നാണ് ഇരുവരുടേയും ആരോപണം.

തനിക്കെതിരെ തംലുക്ക് എംപി അഭിജിത്ത് ഗംഗോപാധ്യായ മോശം ഭാഷ ഉപയോഗിച്ചെന്ന് മന്ത്രി സുപ്രിയോ ആരോപിച്ചു. എന്നാല്‍ തനിക്കെതിരെ അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചത് മന്ത്രിയാണെന്നാണ് മുന്‍ ഹൈക്കോടതി ജഡ്ജി കൂടിയായ ഗംഗോപാധ്യായയുടെ ആരോപണം. മോശമായ ഭാഷ പ്രയോഗിച്ചില്ലെന്നും കാര്‍ സൈറണ്‍ പോലെ ഹോണ്‍ മുഴക്കി വേഗത്തില്‍ ഓടിക്കുകയായിരുന്നുവെന്ന് ഗംഗോപാധ്യായയോട് പറയാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി സുപ്രിയോ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ തനിക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചത് ഗംഗോപാധ്യായയാണെന്നാണ് മന്ത്രി പറയുന്നത്.

നേരത്തെ നരേന്ദ്രമോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന സുപ്രിയോ 2021 സെപ്തംബറില്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ ടിഎംസി എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപിയുടെ അഭിജിത് ഗംഗോപാധ്യായയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com