റായ്പൂര്‍: ഛത്തീസ്ഗഢിലെ ബീജപൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ മരിച്ചു. ബസ്തര്‍ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ച് സുരക്ഷാ സൈനികരുടെ വാഹനം പാടെ തകര്‍ന്നെന്ന് ബസ്തര്‍ റേഞ്ചിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദര്‍ രാജ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദന്ദേവാഡ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ 8 ജവാന്‍മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളുടേത് ഭീരുത്വമാണെന്നും ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വാധീനമുള്ള ജില്ലയാണ് ബീജാപൂര്‍. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക