അതുല്‍ സുഭാഷ്
അതുല്‍ സുഭാഷ്ഫയല്‍

'കുട്ടി ഇവിടെയുണ്ട്, അവധിക്ക് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ആരും എത്തിയില്ല' ; അതുല്‍ സുഭാഷിന്റെ കുട്ടിയെക്കുറിച്ച് വിവരം നല്‍കി സ്‌കൂള്‍ അധികൃതര്‍

നാല് വയസുള്ള ആണ്‍കുട്ടിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത് അമ്മ സിംഘാനിയ ആണെന്നും പ്രവേശ ഫോമില്‍ പിതാവിന്റെ വിവരങ്ങള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Published on

ബംഗളൂരു: ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കിയ ടെക്കി അതുല്‍ സുഭാഷിന്റെ മകന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരമായി. ഹരിയാനയിലെ ഫരീദാബാദിലുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് കുട്ടി ഉള്ളതെന്ന് സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

കുട്ടി മാറത്തഹള്ളി ബോര്‍ഡിങ് സ്‌കൂളിലാണുള്ളതെന്ന് സ്ഥിരികരിച്ച് പ്രിന്‍സിപ്പല്‍ പൊലീസിന് കത്തയച്ചു. നാല് വയസുള്ള ആണ്‍കുട്ടിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത് അമ്മ സിംഘാനിയ ആണെന്നും പ്രവേശ ഫോമില്‍ പിതാവിന്റെ വിവരങ്ങള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല കുട്ടിയുടെ ഏക രക്ഷിതാവ് താന്‍ മാത്രമാണെന്നും അമ്മ വ്യക്തമാക്കിയിരുന്നതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ഡിസംബര്‍ അവധിക്കാലത്ത് കുട്ടിയെ കൊണ്ടുപോകാന്‍ ആരും വന്നിട്ടില്ലെന്നും അതുകൊണ്ട് ഹോസ്റ്റലില്‍ തന്നെ നിര്‍ത്തുകയായിരുന്നുവെന്നും പ്രിന്‍സിപ്പലിന്റെ കത്തിലുണ്ട്.

അതുലിന്റെ ആത്മഹത്യയില്‍ അറസ്റ്റ് ചെയ്ത് ജയിലിലായ ഭാര്യ നികിത സിംഘാനിക്കും അമ്മയും സഹോദരനും കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. അതുല്‍ സുഭാഷിന്റെ പിതാവ് പവന്‍കുമാര്‍ മോദി കുട്ടി എവിടെയെന്ന് കണ്ടെത്തണമെന്നും കുട്ടിയുടെ സുരക്ഷയില്‍ ആശങ്കയും പ്രകടിപ്പിച്ചു. കുട്ടിയെ പരിപാലിക്കാനെന്ന വ്യാജേന തന്റെ മകനില്‍ നിന്ന് നിഘിത സിംഘാനി ധാരാളം പണം തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com