വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; വാടകക്കാരന്‍ കസ്റ്റഡിയില്‍

സാരി ധരിച്ച സ്ത്രീയുടെ കഴുത്തിലും കൈകളിലും ആഭരണങ്ങളും ഉണ്ട്. കഴുത്തില്‍ ഒരു കുരുക്ക് മുറുക്കിയിട്ടുണ്ട്.
burnt-body
പ്രതീകാത്മക ചിത്രം
Updated on

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു വീട്ടിലെ റഫ്രിജറേറ്ററില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. സാരി ധരിച്ച സ്ത്രീയുടെ കഴുത്തിലും കൈകളിലും ആഭരണങ്ങളും ഉണ്ട്. കഴുത്തില്‍ ഒരു കുരുക്ക് മുറുക്കിയിട്ടുണ്ട്.

മരിച്ച സ്ത്രീയ്ക്ക് ഏകദേശം 30 വയസ് പ്രായമുണ്ട്. 2024 ജൂണില്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 2023 ജൂണില്‍ സഞ്ജയ് പട്ടീദാര്‍ എന്നയാള്‍ക്ക് ശ്രീവാസ്തവ വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങള്‍ ഒന്നും മാറ്റിയിരുന്നില്ല. പിന്നീട് സാധനങ്ങള്‍ മാറ്റാമെന്നാണ് ഇയാള്‍ ശ്രീവാസ്തവയോട് പറഞ്ഞത്. ഇടയ്ക്കിടെ ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നാണ് ശ്രീവാസ്തവ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയത്. പട്ടിദാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com