
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഇന്നലെ രാത്രി തീവ്രവാദികളുമായുള്ള ഏറ്റുട്ടലിനിടെയാണ് ജവാന്‍ വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോരായില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം തകര്‍ക്കുന്നതിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക