
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 76ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിക്ക് ഭരണത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ കഴിയും. രാജ്യത്തിന് ഗുണകരമായ നയരൂപീകരണങ്ങളുടെ ദൗര്‍ബല്യം തടയുക, സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കുക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയും-രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യക്കാരെന്ന പൊതുസ്വത്വത്തിന്റെ അടിത്തറ പാകുന്നതും ഒരു കുടുംബമെന്ന നിലയില്‍ നമ്മെ ബന്ധിപ്പിക്കുന്നതും ഭരണഘടനയാണെന്നും ക്ഷേമം എന്ന ആശയത്തെ ഈ സര്‍ക്കാര്‍ പുനര്‍നിര്‍വചിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമാക്കി. കൊളോണിയല്‍ ചിന്താഗതി മാറ്റാനുള്ള യോജിച്ച ശ്രമങ്ങള്‍ക്കും നാം സമീപകാലത്ത് സാക്ഷ്യം വഹിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.എംടിക്ക് പത്മ വിഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും ശോഭനയ്ക്കും പത്മ ഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ
നീതി, സത്യം, സമത്വം, സ്വാതന്ത്ര്യം എന്നത് എപ്പോഴും ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
കായികരംഗത്ത് ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെയും അഭിനന്ദിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി മാറിയ ഡി.ഗുകേഷിനെയും രാഷ്ട്രപതി പ്രശംസിച്ചു. 80 കോടി തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'മിഷന്‍ ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്', 'ഏക് പെദ് മാ കേ നാം' ക്യാംപെയ്‌നുകളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കൂടാതെ ബഹിരാകാശ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഐഎസ്ആര്‍ഒയുടെ സമീപകാല വിജയങ്ങളെയും രാഷ്ട്രപതി പ്രശംസിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക