
മുംബൈ: 2008 മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കി യു എസ് സുപ്രീംകോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. റാണയെ കൈമാറാനുള്ള അനുമതി ലഭിച്ച വാര്‍ത്ത രാജ്യത്ത് വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. അമേരിക്കന്‍ കോടതി വിധി സ്വാഗതം ചെയ്ത വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രാജ്യത്തിന് പുറത്തുള്ള മറ്റ് കുറ്റവാളികളെയും ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും ഇത്തരത്തില്‍ രാജ്യത്തെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. നീരവ് മോദി, ടൈഗര്‍ മേമന്‍ ഉള്‍പ്പെടെയുള്ളവരെയും രാജ്യത്തെത്തിച്ച് വിചാരണ ചെയ്യണം. ഈ പട്ടിക വലുതാണ്. ഈ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കേണ്ടതാണെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
1993ലെ മുംബൈ സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാളെ കൊടുംകുറ്റവാളിയായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. ഇയാള്‍ പാകിസ്താനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ ഈ വാദത്തെ നിരാകരിക്കുന്ന നിലപാടാണ് ഇക്കാലമത്രയും പാകിസ്താന്‍ സ്വീകരിച്ചിരുന്നത്.
2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുര്‍ ഹുസൈന്‍ റാണ. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുര്‍ റാണ നല്‍കിയ അപ്പീല്‍ തള്ളിയാണ് നിര്‍ണായക ഉത്തരവ്. കീഴ്ക്കോടതികളിലെ കേസുകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇത് തള്ളിയതോടെ രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക