
മുംബൈ: ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ഷോര്‍ട്ട് സ്‌കേര്‍ട്ടുകളോ ധരിച്ച ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് മുംബൈയിലെ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രം ഭാരവാഹികള്‍. മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് ഡ്രസ് കോഡ് എന്ന തീരുമാനം കൊണ്ടുവരുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഷോര്‍ട്ട് ട്രൗസറുകള്‍, ഷോര്‍ട് സ്‌കേര്‍ട്ടുകള്‍, മുട്ടിന് താഴെ കീറിയ ജീന്‍സുകള്‍, ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ല.
ക്ഷേത്ര ദര്‍ശന വേളയില്‍ എല്ലാ ഭക്തര്‍ക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്ഷേത്രപരിസരത്ത് മാന്യത നിലനിര്‍ത്തുന്നതിനുമാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക