വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍, സജ്ജമായി ഐഎന്‍എസ് തമാല്‍; അറിയാം പ്രത്യേകതകള്‍

ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി
commissioning ceremony of Indian Navy's Russian-manufactured guided missile frigate 'INS Tamal'
commissioning ceremony of Indian Navy's Russian-manufactured guided missile frigate 'INS Tamal'പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ നിര്‍മിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു നടന്നത്. തുഷില്‍ ക്ലാസില്‍ രണ്ടാമത്തെ കപ്പലാണിത്.

വെസ്റ്റേണ്‍ നാവിക സേനാ ആസ്ഥാനം മേധാവി വൈസ് അഡ്മിറല്‍ സഞ്ജയ് ജെ സിങ് മുഖ്യാതിഥിയായിരുന്നു. വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലാണിത്. ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്റെ 26 ശതമാനം തദ്ദേശീയമായി നിര്‍മിച്ചതാണ്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഇന്ത്യ-റഷ്യ സംയുക്ത സഹകരണത്തില്‍ നിര്‍മ്മിക്കുന്ന 51-ാമത്തെ കപ്പലാണ് തമാല്‍. വായു, ഉപരിതലം, അണ്ടര്‍വാട്ടര്‍, ഇലക്ട്രോമാഗ്‌നറ്റിക് എന്നി നാല് തലങ്ങളിലും നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ കപ്പല്‍.

2022 ഫെബ്രുവരി 24നാണ് യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2024 നവംബറിലാണ് കപ്പല്‍ ആദ്യ കടല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. ലംബമായി വിക്ഷേപിച്ച ഭൂതല- വ്യോമ മിസൈല്‍ Shtil-1, പീരങ്കി ആയുധങ്ങള്‍, ടോര്‍പ്പിഡോകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ റഷ്യന്‍ ആയുധ സംവിധാനങ്ങളുടെയും പരീക്ഷണം കപ്പലില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

commissioning ceremony of Indian Navy's Russian-manufactured guided missile frigate 'INS Tamal'
മോദി ഇന്ന് വിദേശത്തേക്ക്; 10 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്യടനം, 5 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ഡ്യുവല്‍ റോള്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, ഭൂതല- ആകാശ മിസൈലുകള്‍, സ്റ്റാന്‍ഡേര്‍ഡ് 30 എംഎം ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം, 100 എംഎം മെയിന്‍ ഗണ്‍, ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ (എഎസ്ഡബ്ല്യു) റോക്കറ്റുകള്‍, ഹെവിവെയ്റ്റ് ടോര്‍പ്പിഡോകള്‍ എന്നിവ കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്.ആണവ, ജൈവ, രാസ പ്രതിരോധത്തിനായി സങ്കീര്‍ണ്ണമായ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 250 നാവികരും 26 ഓഫീസര്‍മാരും അടങ്ങുന്ന ഒരു സംഘമാണ് ഐഎന്‍എസ് തമാലിനെ നിയന്ത്രിക്കുന്നത്. കപ്പല്‍ ഉടന്‍ തന്നെ കര്‍ണാടകയിലെ കാര്‍വാറിലെ സ്വന്തം തുറമുഖത്തേക്ക് കന്നി യാത്ര ആരംഭിക്കും.

commissioning ceremony of Indian Navy's Russian-manufactured guided missile frigate 'INS Tamal'
30 വര്‍ഷം ഒളിവില്‍, നിരവധി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍
Summary

The Indian Navy on Tuesday commissioned INS Tamal (F71), a multi-role stealth guided missile frigate at the Yantar Shipyard in Kaliningrad, Russia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com