
ഇന്ത്യൻ നാവികസേനയിലെ യുദ്ധവിമാന പൈലറ്റായി ആദ്യമായി ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയയാണ് യുദ്ധ വിമാന പൈലറ്റായി പരിശീലനം പൂർത്തിയാക്കിയ ആ നാവിക സേനാംഗം.
വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ ഹോക്ക് കോഴ്‌സ് (യുദ്ധവിമാനങ്ങളിലേക്ക് മാറുന്ന നാവിക പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനത്തെയാണ് "ഹോക്ക് കൺവേർഷൻ കോഴ്‌സ് എന്ന് പറയുന്നത്) വിജയകരമായി പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച ആസ്താ പൂനിയ ഇന്ത്യൻ നാവികസേന യുദ്ധവിമാന വിഭാഗത്തിലെ ആദ്യ വനിതയായത്.
ആസ്ത പൂനിയ്ക്ക് പുറമെ ലെഫ്റ്റനന്റ് അതുൽ കുമാർ ദുലും ഈ പരിശീലനം പൂർത്തിയാക്കി. ഇരുവർക്കും കഴിഞ്ഞ ദിവസം നാവികസേനയുടെ അസിസ്റ്റന്റ് ചീഫ് (എ സി എൻ എസ്) റിയർ അഡ്മിറൽ ജനക് ബെവ്‌ലിയിൽ നിന്ന് 'വിങ്സ് ഓഫ് ഗോൾഡ്' (യുദ്ധവിമാനം പറത്താനുള്ള പരിശീലനം പൂർത്തിയാക്കുമ്പോൾ നാവികസേനയിലെ വൈമാനികർക്ക് നൽകുന്ന ബാഡ്ജാണ് വിങ്സ് ഓഫ് ഗോൾഡ്)സ്വീകരിച്ചു.
"സബ് ലെഫ്റ്റനന്റ് (എസ്‌എൽടി) ആസ്ത പൂനിയ നാവിക വ്യോമയാനത്തിന്റെ ഫൈറ്റർ വിഭാഗത്തിലേക്ക് ചേരുന്നതിലൂടെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ പുതിയ യുഗത്തിന് വഴിയൊരുക്കി" എന്ന് ഇന്ത്യൻ നാവികസേന അഭിപ്രായപ്പെട്ടു.
ഇതിനകം തന്നെ എംആർ ((മാരിടൈം റെക്കണൈസൻസ്) വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പൈലറ്റുമാരായും നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർമാരായും വനിതാ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും നാവിക സേന വ്യക്തമാക്കി.
"എസ്‌എൽടി ആസ്ത പൂനിയയെ നാവിക വ്യോമയാന രംഗത്ത് വരുന്നതോടെ സമത്വത്തിന്റെയും അവസരത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നു" എന്ന് നാവികസേന പറഞ്ഞു
ഇന്ത്യൻ വ്യോമസേനയിൽ 2016 ൽ ആവണി ചതുർവേദി, ഭാവന കാന്ത്, മോഹന സിങ് എന്നീ മൂന്ന് വനിതാ ഓഫീസർമാരെ യുദ്ധവിമാന പൈലറ്റുമാരായി നിയമിച്ചിരന്നു. 2024 ആകുമ്പോൾ ഇന്ത്യൻ വ്യോമസേനയിൽ 20 വനിതാ പൈലറ്റുമാരുണ്ട്.
ഇന്ത്യൻ ആർമി 2021-ൽ വ്യോമയാന വിഭാഗത്തിൽ വനിതാ പൈലറ്റിനെ നിയമിച്ചത്. മേജർ മേജർ അഭിലാഷ ബരാക് ആണ് ആർമി വ്യോമായാന വിഭാഗത്തിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ്.
സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ്. ഒരുവിധത്തിലുള്ള സൈനിക പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നന്നാണ് ആസ്ത പൂനിയ നാവിക സേനയയുടെ യുദ്ധവിമാന പൈലറ്റായി പറയുന്നയർന്നത്.
എൻജിനിയറിങ് (ബിടെക്) ബിരുദം പൂർത്തിയാക്കി ശേഷമാണ് ആസ്ത പൂനിയ നാവിക സേനയിൽ ചേരുന്നത്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ എസ് എസ് സി പരീക്ഷയെഴുതി നാവിക സേനാംഗമാകാൻ യോഗ്യത നേടിയ ആസ്തയ്ക്ക് എൻജിനിയറിങ് രംഗത്തെ അക്കാദമിക് പിൻബലം നാവിക വ്യോമായനനരംഗത്തെ സാങ്കേതിക കാര്യങ്ങളെ കൂടുതൽ ലളിതമാക്കി.
അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ശേഷം, വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിലെ ഹോക്ക് അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനറിൽ (എജെടി) പഠിച്ചു. ഒരു ഫൈറ്റർ പൈലറ്റിന്റെ വെല്ലുവിളി നിറഞ്ഞ തൊഴിൽ നൈപുണ്യം നേടിയെടുക്കുന്നതിൽ ഹോക്ക് കൺവേർഷൻ കോഴ്സ് വിജയകരമായി പൂര്ർത്തിയാക്കി.
നാവികസേനയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകളാണുള്ളത്, ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയാണ്. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ തുടങ്ങിയ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ മുൻനിര കാരിയർ അധിഷ്ഠിത യുദ്ധവിമാനമായ മിഗ്-29കെ പറത്താൻ ആസ്താ പൂനിയ യോഗ്യത നേടി.
The Indian Navy said, “Sub Lieutenant (SLt) Aastha Poonia becomes the first woman to be streamed into the Fighter stream of Naval Aviation – shattering barriers and paving way for a new era of women fighter pilots in the Navy.”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates