
മുംബൈ: പ്ലാസ്റ്റര്‍ ഓഫ് പാരിസുകൊണ്ട് നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ (PoP Idols) പ്രകൃതിദത്ത ജലാശയങ്ങളില്‍ നിമജ്ജനം ചെയ്യാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് സന്ദീപ് മാര്‍നെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിദഗ്ദ്ധ സമിതി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു. കരകൗശല വിദഗ്ദ്ധരോ അസോസിയേഷനുകള്‍ക്കോ വിഗ്രഹങ്ങള്‍ നിര്‍മിക്കാം. എന്നാല്‍ അത് നിമജ്ജനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിദത്ത ജലാശയങ്ങളില്‍ നിമജ്ജനം ചെയ്യാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരോധനം ഉണ്ടായിട്ടും ഇപ്പോഴും ഇത്തരം വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തുകൊണ്ട് ഗുരതരമായ നിയമലംഘനം നടത്തുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം കൃത്രിമ ജലാശയം നിര്‍മിച്ച് അതില്‍ നിമജ്ജനം നടത്താമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ