
ഭോപ്പാല്‍: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തില്‍ പോസ്റ്റുമാസ്റ്ററെ കുറ്റവിമുക്തനാക്കി മധ്യപ്രദേശ് ഹൈക്കോടതി. 32 വര്‍ഷം പഴക്കമുള്ള കേസില്‍ പോസ്റ്റ്മാസ്റ്റര്‍ മങ്കറാമിനെ കോടതി കുറ്റവിമുക്തനാക്കി.
ബ്രാഞ്ച് രജിസ്റ്ററില്‍ നിക്ഷേപ തുക രേഖപ്പെടുത്തുന്നതില്‍ വന്ന പിഴവാണ് പോസ്റ്റുമാസ്റ്റര്‍ വര്‍ഷങ്ങള്‍ കോടതി കയറിയിറങ്ങേണ്ടി വന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചത്. 1983ല്‍ നടത്തിയ പരിശോധനയിലാണ് ഈ ചെറിയ ക്ലറിക്കല്‍ പിശക് കണ്ടുപിടിക്കുന്നത്. 3,596 രൂപയുടെ നിക്ഷേപം ബ്രാഞ്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ തുക സര്‍ക്കാര്‍ ട്രഷറിയില്‍ കൃത്യമായി നിക്ഷേപിക്കുകയും അക്കൗണ്ട് ഉടമയുടെ പാസ്ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സാമ്പത്തികമായി ദുരുപയോഗം ചെയ്തിട്ടില്ലെങ്കിലും ഈ പിഴവിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കി. 1993ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 409 ( ഒരു പൊതുപ്രവര്‍ത്തകന്റെ ക്രിമിനല്‍ വിശ്വാസ വഞ്ചന) പ്രകാരം വിചാരണക്കോടതി മങ്കറാമിനെ കുറ്റക്കാരനാക്കി. കോടതി പിരിയുന്നതുവരെ കോടതി മുറിയില്‍ തടങ്കലില്‍ വെക്കാനും 3000 രൂപ പിഴ ചുമത്താനും വിധിച്ചു. എന്നാല്‍ മങ്കറാം ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കി. സെഷന്‍സ് കോടതി ശിക്ഷ ശരിവെച്ചെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനാക്കുകയായിരുന്നു.
മങ്കറാമിന്റെ പ്രവൃത്തി ക്രിമിനല്‍ കുറ്റമല്ലെന്നും അച്ചടക്ക ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് ഒരു പ്രവൃത്തി ക്രിമിനല്‍ ഉദ്ദേശത്തോടെയാണോ ചെയ്തതെന്ന് കീഴ്‌ക്കോടതികള്‍ വിലയിരുത്തണമെന്ന് ജഡ്ജി വ്യക്തമാക്കി.
After a legal battle spanning more than three decades, postmaster Mankaram from Betul has finally been acquitted by the madhyapradesh high courtt in a 32-year-old case that began with a minor clerical lapse.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates