'ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ക്കും മധ്യവര്‍ഗ മൂല്യങ്ങള്‍ക്കും എതിര്‌'

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ അവസാനിക്കുമ്പോള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.
Allahabad High Court
Allahabad High Court file
Updated on
1 min read

ലഖ്‌നൗ: ഇന്ത്യയിലെ മധ്യവര്‍ഗ സമൂഹം പുലര്‍ത്തുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ലിവ് ഇന്റിലേഷന്‍ഷിപ്പുകളെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിധേയമാക്കിയതുമുതലാണ് കോടതികളില്‍ ഇത്തരം കേസുകള്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് ജസ്റ്റിസ് സിദ്ധാര്‍ഥന്റെ ബെഞ്ച് വ്യക്തമാക്കി.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ അവസാനിക്കുമ്പോള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു. ലിവ് ഇന്‍ റിലേഷന്‍ കഴിഞ്ഞാലും പുരുഷന് വിവാഹം കഴിക്കാന്‍ കഴിയും. എന്നാല്‍ വേര്‍പിരിയലിനു ശേഷം സ്ത്രീകള്‍ക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ് ചൂണ്ടിക്കാട്ടി.

Allahabad High Court
'ഭരണഘടനയുടെ പ്രചോദനം മനുസ്മൃതിയല്ല, ആര്‍എസ്എസ് ഭരണഘടന കത്തിച്ചവര്‍'; ദത്താത്രേയ ഹൊസബാലെയ്ക്ക് കോണ്‍ഗ്രസിന്റെ മറുപടി

ഭാരതീയ ന്യായ സംഹിത 2023, പോക്‌സോ നിയമം എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റം ചുമത്തിയ ഷെയ്ന്‍ ആലം എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പീഡനത്തിന് ശേഷം ഇയാള്‍ ഇരയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

Allahabad High Court
മരുമകളെ ബലാത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടി; ഭര്‍തൃപിതാവ് അറസ്റ്റില്‍, പങ്കാളിയായ ഭാര്യയും പ്രതി

പ്രതിയുടെ പ്രവൃത്തികള്‍ ഇരയുടെ ജീവിതം നശിപ്പിച്ചുവെന്നും അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യുവതലമുറ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ ആകൃഷ്ടരാണെങ്കിലും ഇത്തരം കേസുകളില്‍ അവയുടെ പ്രതികൂല ഫലങ്ങളാണ് കാണുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Summary

The Allahabad High Court recently observed that live-in relationships that have gone sour eventually turn into legal battles before courts because such relationships go against values held by Indian middle-class society

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com