'ഗാര്‍ഡ് റൂമില്‍ അതിക്രമം നടക്കുമ്പോള്‍ പുറത്തിറങ്ങി നിന്നു'; കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠികളായ മൂന്ന് പേര്‍ ഗാര്‍ഡ് റൂമില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി
Security guard arrested in gang-rape of law college student in Kolkata
Security guard arrested in gang-rape of law college student in KolkataPTI
Updated on
1 min read

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് 55 കാരനായ സെക്യൂരിറ്റി ഗാര്‍ഡ് പിടിയിലായത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠികളായ മൂന്ന് പേര്‍ ഗാര്‍ഡ് റൂമില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

Security guard arrested in gang-rape of law college student in Kolkata
'കാല്‍ക്കല്‍ വീണു കരഞ്ഞു പറഞ്ഞു, അവര്‍ കേട്ടില്ല; കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് ജനറല്‍ സെക്രട്ടറി മോണോജിത് മിശ്ര ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഷാഹിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യയ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

Security guard arrested in gang-rape of law college student in Kolkata
വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി, ലുങ്കി ഡാന്‍സ് കളിച്ച് എഐസാറ്റ്‌സ് ജീവനക്കാര്‍; 4 പേരെ പുറത്താക്കി

അതിക്രമം അരങ്ങേറുമ്പോള്‍ ഗാര്‍ച് സ്ഥലത്തുണ്ടായിരുന്നു എന്ന് ഇര മൊഴി നല്‍കിയിരുന്നു. ഗാര്‍ഡ് റൂമില്‍ എത്തിച്ച് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ സെക്യൂറിറ്റി ഗാര്‍ഡ് പുറത്ത് ഇരിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ ടിഎംസിപിയുടെ ശക്തി കേന്ദ്രമായ കോളേജില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിഷ്‌ക്രിയമാണെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ കോളജിലെ യൂണിയന്‍ ഓഫീസില്‍ ഉണ്ടായിരുന്നവരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശേധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു. സെക്യൂരിറ്റ് ഗാര്‍ഡ് ഉള്‍പ്പെയുള്ളവരുടെ പങ്ക് ഇതില്‍ നിന്നും വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറയുന്നു. അക്രമം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Summary

kolkata police have arrested a 55-year-old security guard of South Calcutta Law College in connection with the alleged rape incident on the college premises.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com