
ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ അവതാരകയെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത അവതാരകയായ സ്വേച്ച വൊടാര്‍ക്കറെ ജവഹര്‍ നഗറിലെ സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
സ്വേച്ചയെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ സ്വേച്ച മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
സാമൂഹിക പ്രശ്‌നങ്ങളും പൊതുവായ പ്രശ്നങ്ങളും സംബന്ധിച്ച പരിപാടികളുടെ അവതാരകയായിരുന്നു സ്വേച്ച. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈകാരിക സന്ദേശം പോസ്റ്റ് ചെയ്തിരുന്നയായി റിപ്പോര്‍ട്ടുകളുണ്ട്.
Telugu anchor found dead at her Hyderabad home
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates