
പുതുച്ചേരി: പുതുച്ചേരിയില്‍ എല്ലാ കടകളുടേയും സ്ഥാപനങ്ങളുടേയും പേരുകള്‍ തമിഴ് ഭാഷയില്‍ എഴുതണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എന്‍ രംഗസ്വാമി. നിയമസഭയിലെ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച സ്വതന്ത്ര അംഗം ജി നെഹ്‌റു കുപ്പുസ്വാമിയുടെ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കുപ്പുസ്വാമി നിയമസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകളുടെ ചടങ്ങുകള്‍ക്കുള്ള ക്ഷണക്കത്തുകളിലും തമിഴ്പതിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ''ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍ക്ഷോഭം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഏകദേശം 1000 കോടി രൂപ ഇതിനായി ആവശ്യമാണെന്നും പൊതുമരാമത്ത്, ഷിഫറീസ് മന്ത്രിയുമായ കെ ലക്ഷ്മിനാരായണന്‍ സഭയെ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക