
ഹൈദരാബാദ്: 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹൈദരാബാദിലെ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സിബിഐ( സെന്‍ട്രല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍) അറസ്റ്റ് ചെയ്തു. കമ്മീഷണര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന് കൈക്കൂലി കൈമാറിയ ഉടനായിരുന്നു അറസ്റ്റ്.
ജീവന്‍ ലാല്‍ ലവീഡിയ , ഹൈദരാബാദിലെ ആദായനികുതി കമ്മീഷണര്‍ , ശ്രീകാകുളം നിവാസിയായ സായിറാം പാലിഷെട്ടി, വിശാഖപട്ടണം നിവാസിയായ നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് ഡിജിഎം (നികുതി) വിരാല്‍ കാന്തിലാല്‍ മേത്ത, മുംബൈയിലെ ചെമ്പൂര്‍ നിവാസിയായ സാജിദ മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയില്‍ അറസ്റ്റിലായ പ്രതികളെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കി.
മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ ഒരേ സമയം നടത്തിയ റെയിഡുകളില്‍ കൈക്കൂലി തുകയ്ക്ക് പുറമേ ഏകദേശം 69 ലക്ഷം രൂപ ഉള്‍പ്പെടെ നിരവധി രേഖകളും കണ്ടെടുത്തു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും സിബിഐ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ