ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മൂന്ന് സേനകളുടെയും ഡിജിഎംഒമാര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്..ന്യൂഡല്‍ഹി: ഇന്ത്യ പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിര്‍ത്തിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു..തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കിട്ടിയത്..മോസ്കോ: മൂന്ന് വർഷമായി തുടരുന്ന റഷ്യൻ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുന്നു. യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ..ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്നദ്ധത തള്ളി ഇന്ത്യ. ആരുടെ മധ്യസ്ഥതയും കശ്മീർ വിഷയത്തിൽ ആവശ്യമില്ല, ചർച്ച പാക് അധീന കശ്മീർ വിട്ടു കിട്ടുന്നത് സംബന്ധിച്ചു മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates