ആഭരണങ്ങള്‍ നല്‍കിയില്ല, അമ്മയുടെ സംസ്‌കാരത്തിനൊരുക്കിയ ചിതയില്‍ കയറി കിടന്ന് മകന്‍-വിഡിയോ
ജയ്പൂര്‍: ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ അതിശയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ അമ്മയുടെ സംസ്‌കാരം നടത്താന്‍ തയാറാകാതെ അവരുടെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലെ കോട്പുട്ലി- ബെഹ്റോര്‍ ജില്ലയിലാണ് സംഭവം.
അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏല്‍പിച്ചതോടെയാണ് മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് ആഭരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കുകയില്ലെന്ന് മക്കളില്‍ ഒരാള്‍ പറയുകയും ചിതയില്‍ കയറി കിടക്കുകയുമായിരുന്നു.
മരിച്ച ഭൂരിദേവിയുടെ ഏഴ് ആണ്‍മക്കളില്‍ ആറ് പേര്‍ ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ചാമത്തെ മകന്‍ ഓംപ്രകാശ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ആചാരം അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ക്കു ശേഷമാണ് മരിച്ചയാളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ ഊരിയെടുക്കുന്നത്. അത്തരത്തില്‍ ഭൂരിദേവിയുടെ ആഭരണങ്ങള്‍ മൂത്തമകനു കൈമാറിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ